പതിനാറുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച പ്രതി വണ്ടന്‍മേട് പൊലീസിന്റെ പിടിയില്‍
പതിനാറുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച പ്രതി വണ്ടന്‍മേട് പൊലീസിന്റെ പിടിയില്‍

ഇടുക്കി: പതിനാറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ വേണ്ടന്മേട് പൊലീസ് തമിഴ്‌നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു.അണക്കര സ്വദേശി മുത്തുകുമാര്‍ (22)ആണ് പിടിയിലായത്. 2023 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. വണ്ടന്മേട് പൊലീസ് ഇന്‍സ്പെക്ടര്‍ ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. വണ്ടന്മേട് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍ കെ എന്‍, എസ്.സി.പി.ഒ മാരായ ജെയ്മോന്‍, തോമസ് ജോര്‍ജ്, സല്‍ജോമോന്‍, രേവതി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രണ്ടുദിവസമായി ചെന്നൈയില്‍ നടത്തിയ അന്വേഷണതിനൊടുവില്‍ ചെന്നൈ പോരൂര്‍ ഭാഗത്തുനിന്നും പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






