മഹാത്മാ അയ്യങ്കാളിയുടെ 83 മത് ചരമദിനം നവോത്ഥാന സ്മൃതി ദിനമായി ആചരിച്ചു
മഹാത്മാ അയ്യങ്കാളിയുടെ 83 മത് ചരമദിനം നവോത്ഥാന സ്മൃതി ദിനമായി ആചരിച്ചു

ഇടുക്കി: മഹാത്മാ അയ്യങ്കാളിയുടെ 83 മത് ചരമദിനം നവോത്ഥാന സ്മൃതി ദിനമായി ആചരിച്ചു. അംബേദ്ക്കര്‍, അയ്യങ്കാളി കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ സംഘടിപ്പിച്ച ദിനാചരണ പരിപാടികള്‍ നഗരസഭാ കൗണ്‍സിലര്‍ പ്രശാന്ത് രാജു ഉദ്ഘാടനം ചെയ്തു. 1941 ജൂണ്‍ 18 ന് 77-ാം വയസ്സില്‍ മഹാത്മാ അയ്യങ്കാളി അന്തരിച്ചു. നൂറ്റാണ്ടുകളായി അടിമത്വവും അസമത്വവും അനുഭവിച്ചു കഴിഞ്ഞ ഒരു ജന സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയര്‍ത്തിയ, അസമത്വത്തിനെതിരെ പോരാടാന്‍ അവര്‍ക്ക് നേതൃത്വം നല്‍കിയ അയ്യങ്കാളിയുടെ ജീവിതം കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തില്‍ തിളങ്ങുന്ന അദ്ധ്യായമായി നിലകൊള്ളുന്നു.
കേരളത്തിലെ ആദ്യത്തെ പണിമുടക്ക് സമരത്തിലൂടെ വിദ്യാഭ്യാസം പൊതുവാക്കി മാറ്റുവാന്‍ അദ്ദേഹത്തിന് സാധിച്ചു. അദേഹത്തിന്റെ വീക്ഷണങ്ങള്‍ ശക്തമായ ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും ആ ആശയം നമ്മള്‍ ഓരോരുത്തരും ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും പ്രശാന്ത് രാജു പറഞ്ഞു. ദിനാചരണത്തില്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി എസ് ശശി അധ്യക്ഷത വഹിച്ചു. കെ ആര്‍ രാജന്‍ ,കുഞ്ഞുമോന്‍ വി കെ, രാജു രാജീവ്, രാജു സുരേഷ്, മൊഴിയാങ്കല്‍ മായദേവരാജന്‍, ബാബു വി കെ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






