ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹൈസ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം
ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹൈസ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം

ഇടുക്കി: ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹൈസ്‌കൂളിലെ 1999 എസ്.എസ്എല്‍.സി ബാച്ചിന്റെ പൂര്‍വവിദ്യാര്‍ഥി സംഗമം നടന്നു. ഓര്‍മയില്‍ 99 എന്ന പേരില്‍ നടന്ന പരിപാടി ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജെയിംസ് ഉദ്ഘാടനം ചെയ്തു. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇവര്‍ സൗഹൃദം നിലനിര്‍ത്തുന്നത്. ചടങ്ങില്‍ അധ്യാപകരെ ആദരിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയ സുഹൃത്തുക്കള്‍ കഥകള്‍ പറഞ്ഞും പാട്ട് പാടിയും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചും സമയം ചെലവഴിച്ചു. രക്ഷാധികാരി ഷിജോ സെബാസ്റ്റ്യന്‍ പ്രസിഡന്റ് കെ ആര്‍ രാജേഷ് പഞ്ചായത്തംഗം സാബു വേങ്ങവേലി, പ്രവീണ്‍കുമാര്‍ വി, നീലിമ ഫ്രാന്‍സിസ്, സോണി സെബാസ്റ്റ്യന്‍, ഹെഡ്മിസ്ട്രസ് ഹെമിക്ക് ടോം, ഗ്രേസി കുട്ടി , തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






