മാട്ടുക്കട്ട ടൗണിലെ യാത്രാക്ലേശം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരികള്‍
മാട്ടുക്കട്ട ടൗണിലെ യാത്രാ ക്ലേശം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരികള്‍

ഇടുക്കി: മലയോര ഹൈവേ നിര്‍മാണത്തോടെ മാട്ടുക്കട്ട ടൗണിലുണ്ടായ യാത്രാ ക്ലേശം പരിഹരിക്കാന്‍ തയ്യാറാകുന്നില്ലെന്ന ആരോപണവുമായി വ്യാപാരികള്‍ രംഗത്ത്. ജല അതോറിറ്റിയും ജലജീവ മിഷനും ചേര്‍ന്ന് റോഡ് കുത്തിപ്പൊളിച്ചത് വലിയ രീതിയിലുള്ള ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതിന് കാരണമായി. ഇതില്‍ വ്യാപാരികള്‍ തന്നെ കല്ലുകള്‍ പെറുക്കിയിട്ട് യാത്രാക്ലേശം പരിഹരിക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസം വ്യാപാരികള്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ യാത്രാക്ലേശം പരിഹരിക്കുന്നതിനുവേണ്ടിയുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെ യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താന്‍ തയ്യാറായിട്ടില്ല. ഇതോടൊപ്പം കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതിന് കാരണമാകാറുണ്ട്. പ്രശ്‌നത്തില്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ റോഡ് ഉപരോധമുള്ള സമരമാര്‍ഗങ്ങളിലേക്ക് കടക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു.
What's Your Reaction?






