കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി
കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി

ഇടുക്കി: ഉമ്മന്‍ ചാണ്ടി ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി അമ്പലക്കവലയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. കട്ടപ്പന പ്രതീക്ഷാഭവന്‍ ഡയറക്ടര്‍ ബ്രദര്‍ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. അമ്പലക്കവല പട്ടികവര്‍ഗ കോളനിയിലെ സംസ്‌കാരിക നിലയത്തില്‍ നടന്ന ക്യാമ്പില്‍ കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് മരുന്ന് നല്‍കി. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ ബെന്നി, നഗരസഭ കൗണ്‍സിലര്‍ മായ ബിജു, ജിതിന്‍ ഉപ്പുമാക്കല്‍, വിധു എ സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






