കട്ടപ്പന നഗരസഭയില്‍ വികസന മുരടിപ്പ്: എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍
കട്ടപ്പന നഗരസഭയില്‍ വികസന മുരടിപ്പ്: എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ വികസന മുരടിപ്പാണെന്നും ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. സ്വാധീനമുള്ള യുഡിഎഫ് കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ മാത്രമാണ് ഫണ്ട് വിനിയോഗം നടക്കുന്നത്. നഗരസഭയിലെ പൊതുമരാമത്ത്, എന്‍ജിനീയറിങ് വിഭാഗങ്ങള്‍ കെടുകാര്യസ്ഥത കാട്ടുന്നു.
ഇതേത്തുടര്‍ന്ന് ഗ്രാമീണ മേഖലകളിലെ റോഡുകള്‍പോലും സഞ്ചാരയോഗ്യമാക്കുന്നില്ല. അസിസ്റ്റന്റ് എന്‍ജിനീയറെ നിയമിക്കാന്‍ പോലും നടപടിയില്ല. നിലവിലുള്ള സാമ്പത്തിക വര്‍ഷം വെറും 7 ശതമാനം ഫണ്ട് മാത്രമാണ് പൊതുമരാമത്ത് വിഭാഗത്തില്‍ ചെലവഴിച്ചത്.
മൂന്നുവര്‍ഷത്തിലേറെയായി യാതൊരു വികസന പ്രവര്‍ത്തനങ്ങളും കട്ടപ്പനയില്‍ നടക്കുന്നില്ല. ഭരണസമിതിയുടെ കെടുകാര്യസ്ഥത ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ വരെ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളിലേക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കുകയാണ്. മറ്റുള്ള കൗണ്‍സിലര്‍മാരെ അവഗണിക്കുന്നു. നിലവില്‍ വലിയ പൊതുപരിപാടികള്‍ക്ക് ഉള്‍പ്പെടെ വേദിയാകുന്ന നഗരസഭ സ്റ്റേഡിയത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാനുള്ള നീക്കം അവസാനിപ്പിക്കണം. പ്രതിവര്‍ഷം ലക്ഷങ്ങളാണ് സ്റ്റേഡിയം വാടകയ്ക്ക് നല്‍കുന്നതിലൂടെ ലഭിക്കുന്നത്. ഇത് അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കൗണ്‍സിലര്‍മാരായ ഷാജി കൂത്തോടിയില്‍, ബെന്നി കുര്യന്‍, ഷജി തങ്കച്ചന്‍, ബിന്ദുലതാ രാജു എന്നിവര്‍ ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമിക്ക് ഇവര്‍ നിവേദനം നല്‍കി.
What's Your Reaction?






