കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജനം തടയാന്‍ നടപടിയുമായി നഗരസഭ

കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജനം തടയാന്‍ നടപടിയുമായി നഗരസഭ

Aug 28, 2024 - 00:17
 0
കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജനം തടയാന്‍ നടപടിയുമായി നഗരസഭ
This is the title of the web page

ഇടുക്കി: കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം ബാങ്ക് ജപ്തിയെ തുടര്‍ന്നുകിടക്കുന്ന സ്ഥലത്തെ മലമൂത്ര വിസര്‍ജനം തടയാന്‍ നടപടിയുമായി നഗരസഭ.  മുമ്പ് ഇവിടെ കാടുപിടിച്ചു കിടക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് നഗരസഭയുടെ നിര്‍ദേശപ്രകാരം ബാങ്ക് അധികൃതര്‍ സ്ഥലത്തെ കാടുപടലങ്ങള്‍ വെട്ടി മാറ്റി. എന്നാലിപ്പോള്‍ ഇവിടം പൊതുശൗചാലയം എന്ന രീതിയിലാണ് ആളുകള്‍ ഉപയോഗിക്കുന്നത് മേഖലയില്‍ അസഹനീയമായ ദുര്‍ഗന്ധവും വമിക്കുന്നതിന് കാരണമാകുന്നുണ്ട്. അതിഥി തൊഴിലാളികള്‍ അടക്കം ലഹരിവസ്തുക്കളുടെ കൈമാറ്റവും നടത്തുന്നതും ഇവിടെവച്ചാണ്. ഇക്കാരണത്താല്‍  ഇവിടം വേലി കെട്ടി തിരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ വിഷയം അധികാരികളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനായി എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണവും ഉണ്ടായി.  ഈ സാഹചര്യത്തില്‍ വിഷയം ഗൗരവമായി കണ്ട് ഭൂമി വേലികെട്ടി സംരക്ഷിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് നഗരസഭാ സെക്രട്ടറി ആര്‍ മണികണ്ഠന്‍ വ്യക്തമാക്കി.

മേഖലയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നതോടെ  മഴപെയ്യുന്ന സാഹചര്യത്തില്‍ ഇവ ഒഴുകി നീര്‍ച്ചാലുകളിലേക്ക് എത്തുകയും അത് നിരവധി കുടിവെള്ള സ്രോതസുകള്‍ ഉള്ള കട്ടപ്പനയാറിനെ മലിനമാക്കുകയും ചെയ്യും. ഇതിനെതിരെ നഗരസഭയുടെ ഭാഗത്തുനിന്നും നോട്ടീസ് അടക്കമുള്ള നടപടികള്‍ ചെയ്യുമെന്നും, പൊതു ഇടങ്ങളിലെ മല മൂത്ര വിസര്‍ജനത്തിനെതിരെ നഗരസഭ ആരോഗ്യ വിഭാഗം നടപടി സ്വീകരിക്കുമെന്നും നഗരസഭ വൈസ് ചെയര്‍മാന്‍ കെ.ജെ.ബെന്നി പറഞ്ഞു.

സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയ ഈ സ്ഥലം കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിനോട് അതിര്‍ത്തി പങ്കിട്ടാണ് നിലകൊള്ളുന്നത്. സ്ഥലത്ത് മനുഷ്യവിസര്‍ജ്യം കെട്ടിക്കിടക്കുന്നത് സ്റ്റാന്‍ഡില്‍ എത്തുന്നവര്‍ക്കും  റോഡിലൂടെ കടന്നു പോകുന്നവര്‍ക്കും മേഖലയിലെ വിവിധ വ്യാപാരികള്‍ക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ പൊതുശൗചാലയം ഉണ്ടെങ്കിലും  ആളുകള്‍ ഇത്തരത്തിലെ പ്രവണതയിലേക്ക് കടക്കുന്നത് ടൗണിന്റെ ശുചിത്വത്തെയും വിപരീതമായി ബാധിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow