തൊഴിലുറപ്പ് നിഷേധിക്കുന്നുവെന്നാരോപിച്ച് വയോധികയുടെ സമരം
തൊഴിലുറപ്പ് നിഷേധിക്കുന്നുവെന്നാരോപിച്ച് വയോധികയുടെ സമരം

ഇടുക്കി: തൊഴിലുറപ്പ് നിഷേധിക്കുന്നുവെന്നാരോപിച്ച് വയോധിക പാമ്പാടുംപാറ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ സമരം നടത്തി. ബാലഗ്രാം സ്വദേശി ലക്ഷ്മിക്കുട്ടിയമ്മയാണ് സമരം നടത്തിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ നടക്കുന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് പരാതി നല്‍കിയതോടെയാണ് തനിക്ക് തൊഴിലുറപ്പ് നിഷേധിച്ചതെന്ന് ലക്ഷ്മികുട്ടിയമ്മ പറഞ്ഞു. ഇത് സംബന്ധിച്ച് അധികൃതരെ വിവരം അറിയിച്ചിട്ടും നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്നാണ് സമരം നടത്തിയത്. അതേ സമയം, ലക്ഷ്മികുട്ടിയമ്മയെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തൊഴിലുറപ്പ് സംബന്ധിച്ച് ഇവരെ വിവരമറിയിച്ചിട്ടും പങ്കെടുത്തില്ലെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. തന്റെ ഏകവരുമാന മാര്‍ഗമാണ് തൊഴിലുറപ്പ് എന്നും നഷ്ടമായ തൊഴില്‍ ദിനങ്ങളുടെ കൂലി നല്‍കണമെന്നും ലക്ഷ്മിക്കുട്ടിയമ്മ ആവശ്യപ്പെട്ടു
What's Your Reaction?






