കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍

ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ സാമ്പത്തിക വര്‍ഷത്തെ വികസന സെമിനാര്‍ പ്രസിഡന്റ് എം ടി മനോജ് ഉദ്ഘാടനം ചെയ്തു. ഗ്രാമസഭകള്‍ക്കും ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കു ശേഷമാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ബജറ്റ് അവതരണത്തിന് മുമ്പായി പുതിയ സാമ്പത്തിക വര്‍ഷത്തെ കരട് പദ്ധതിരേഖ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സവിതാ ബിനു കരട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കുസുമം സതീഷ് അധ്യക്ഷയായി. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് സ്‌കറിയ കണ്ടമുണ്ട, അംഗങ്ങളായ വി പി ജോണ്‍, ജലജ വിനോദ്, ലാലച്ചന്‍ വെള്ളക്കട, അസിസ്റ്റന്റ് ബിഡിഒ സജി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






