കട്ടപ്പനയില്‍ വ്യാപകമായി നിരോധിത സുനാമി ഇറച്ചി വില്‍പ്പന
കട്ടപ്പനയില്‍ വ്യാപകമായി നിരോധിത സുനാമി ഇറച്ചി വില്‍പ്പന

ഇടുക്കി: തമിഴ്നാട്ടില്‍ നിന്നുമെത്തുന്ന ഉപയോഗ ശൂന്യമായ ഇറച്ചി പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്നതായി പരാതി. കട്ടപ്പന നഗരസഭയിലും വണ്ടന്‍മേട്, പാമ്പാടുംപാറ, കാഞ്ചിയാര്‍, ഇരട്ടയാര്‍ എന്നീ പ്രദേശങ്ങളിലും വ്യാപകമായി തമിഴ്നാട്ടിലെ കമ്പത്തുനിന്നുമെത്തിക്കുന്ന ഇറച്ചി വിപണനം നടത്തുന്നു. വാഹനങ്ങളില്‍ എത്തിക്കുന്ന ഇറച്ചി ചേറ്റുകുഴി, ആമയാര്‍, വണ്ടന്‍മേട് എന്നീ പ്രദേശങ്ങളില്‍ വച്ച് തരംതിരിച്ച ശേഷമാണ് കട്ടപ്പന നഗരസഭയ്ക്കുള്ളില്‍ ലൈസന്‍സുള്ള കടകള്‍ വഴി വില്‍പ്പന നടത്തുന്നത്. നിലവില്‍ കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയിലുള്ള പുളിയന്‍മലയിലെ ഷോട്ടര്‍ഹൗസില്‍ അറക്കുന്ന ഇറച്ചി കട്ടപ്പന പൊതു മാര്‍ക്കറ്റിലൂടെ വില്‍പ്പന നടത്താവുന്നതും, പുറത്തു നിന്ന് എത്തുന്ന ഉപയോഗശൂന്യമായ ഇറച്ചിയുടെ വില്‍പ്പന നഗരസഭക്കുള്ളില്‍ നിരോധിക്കപ്പെട്ടിട്ടുള്ളതാണ്.
ഈ തീരുമാനം അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. യാതൊരു പരിശോധനയും കൂടാതെ ഈ പ്രവര്‍ത്തി നടക്കുന്നതു മൂലം മനുഷ്യജീവന്‍ അപകടത്തില്‍ ആവുകയും ഇവ ഭക്ഷിക്കുന്നതുമൂലം ജനങ്ങള്‍ക്ക് ഭക്ഷ്യവിഷബാധ എല്‍ക്കുന്നതിനും, ക്യാന്‍സര്‍ പോലുള്ള മാരക രോഗം പടര്‍ന്നുപിടിക്കുന്നതിനും കാരണമാകുന്നു. കമ്പത്തുനിന്നുകൊണ്ടുവരുന്ന ചത്ത മാടിന്റെ ഇറച്ചിയില്‍ കൃത്യമ രാസവസ്തു ഉപയോഗിച്ച് രക്തം നിര്‍മിക്കുകയും അത് തളിക്കുകയും ചെയ്തു വരുന്നതായി പരോശോധനയില്‍ കാണാന്‍ സാധിക്കും. അനധികൃതമായി ലൈസന്‍സ് സമ്പാദിച്ച് ഇത്തരത്തിലുള്ള ഇറച്ചികള്‍ കടകളിലൂടെയും, ഹോട്ടലുകളിലൂടെയും, തട്ടുകടകള്‍, ബോര്‍മ്മ എന്നിവടങ്ങളില്‍ വ്യാപകമായി വില്‍ക്കുന്നതു മൂലമുണ്ടാകുന്ന അപകടം തടയുകയും മനുഷ്യജീവന്‍ അപകടത്തിലാവുന്ന ഈ പ്രവര്‍ത്തി ചെയ്യുന്ന കുറ്റക്കാര്‍ക്കെതിരെ കര്‍ശമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹു.ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്, ഫുഡ് & സേഫ്റ്റി കമ്മീഷന്‍ തിരുവനന്തപുരം, ഇടുക്കി ജില്ലാ കളക്ടര്‍ എച്ച് എസ് കട്ടപ്പന നഗരസഭ എന്നിവര്‍ക്ക് പരാതി നല്കിയിട്ടുണ്ട്.
നിലവില്‍ ഷോര്‍ട്ടര്‍ ഹൗസില്‍ അറക്കാത്ത മാടുകളെ വില്‍ക്കുന്നതും അവയുടെ ഇറച്ചി മറ്റ് ഉല്‍പ്പന്നങ്ങളും അനധികൃതമായി വില്‍ക്കുന്ന ലോപി കട്ടപ്പനയിലെ പൊതുമാര്‍ക്കറ്റ് ഇല്ലാതാക്കുന്നതിനു വേണ്ടി നടക്കുന്ന ഗൂഢശ്രമത്തിനെതിരെ പൊതുജനങ്ങള്‍ ശക്തമായി പ്രതിരോധിക്കണമെന്നും കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ പ്രശാന്ത് രാജു, ബിജു ആനക്കല്ലില്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
What's Your Reaction?






