കട്ടപ്പന സെന്റ് ജോര്‍ജ് ഫെറോനാ പള്ളിയിലെ ജപമാല മാസ സമാപനം ഇന്ന്
കട്ടപ്പന സെന്റ് ജോര്‍ജ് ഫെറോനാ പള്ളിയിലെ ജപമാല മാസ സമാപനം ഇന്ന്
ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് ഫെറോനാ പള്ളിയിലെ ജപമാല മാസ സമാപനവും പ്രദിക്ഷണവും വെള്ളിയാഴ്ച വൈകിട്ട് 5.45ന് നടക്കും. ഫെറോനാ പള്ളി വികാരി ഫാ. ജോസ് മംഗലത്തില്‍, അസിസ്റ്റ് വികാരിമാരായ ഫാ. മജു നിരവത്ത്, ഫാ. ജോര്‍ജ് പുല്ലാന്തനാല്‍, ഫാ അനൂപ് കരിങ്ങാട് എന്നിവര്‍ മുഖ്യകാര്‍മികരാകും. ഇടവകയിലെ 55 കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഇടവകയിലെ മുഴുവന്‍ വൈദികരും, സന്ന്യാസിനികളും സംഘടനാ അംഗങ്ങളും പ്രദക്ഷിണത്തില്‍ പങ്കെടുക്കും. കട്ടപ്പനയില്‍ നിര്‍മിക്കുന്ന പുതിയ പള്ളിയുടെയും ഡിസംബര്‍ 10 മുതല്‍ 14 വരെ നടക്കുന്ന രൂപത ബൈബിള്‍ കണ്‍വന്‍ഷന്റെയും നിയോഗാര്‍ഥമാണ് വി. കുര്‍ബാനയും ജപമാല പ്രദക്ഷിണവും നടത്തും.
What's Your Reaction?

