കനത്തമഴയില്‍ വീട് ഭാഗികമായി തകര്‍ന്നു: കുമളി അമരാവതി സ്വദേശി സനുവിനും കുടുംബത്തിനും ദുരിതം
കനത്തമഴയില്‍ വീട് ഭാഗികമായി തകര്‍ന്നു: കുമളി അമരാവതി സ്വദേശി സനുവിനും കുടുംബത്തിനും ദുരിതം
ഇടുക്കി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ കുമളി അമരാവതിയില്‍ മണ്ണിടിഞ്ഞുവീണ് വീടിന്റെ ഭിത്തി ഭാഗികമായി തകര്‍ന്ന് ദുരിതത്തിലായിരിക്കുകയാണ് അമരാവതി കിഴക്കന്‍മേട് അയിക്കുളം സനു തോമസും കുടുംബവും. രണ്ടാഴ്ചമുമ്പ് പെയ്ത കനത്ത മഴ കുമളിയെ പൂര്‍ണമായും ദുരിതത്തിലാക്കിയിരുന്നു. നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും പലയിടത്തും മണ്ണിടിഞ്ഞുവീണു. കുമളി പഞ്ചായത്ത് 7-ാം വാര്‍ഡില്‍പ്പെട്ട സനു തോമസിന്റെ വീടിന്റെ ഭിത്തി പൂര്‍ണമായും നശിച്ചു. 10,6 വയസുള്ള രണ്ടുപെണ്‍കുട്ടികളും ഭാര്യയും 90 വയസായ പിതാവും അടങ്ങുന്ന കുടുംബം അപകടത്തില്‍പ്പെടാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഒരു മഴ കൂടി പെയ്താല്‍ വീണ്ടും വീട് പൂര്‍ണമായി നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. വീടിനോട് ചേര്‍ന്നുനില്‍ക്കുന്ന മരത്തിന്റെ വൈദ്യുതി പോസ്റ്റ് അടിവശം ദ്രവിച്ച് ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. കെഎസ്ഇബി അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. മണ്ണ് മാറ്റുന്നതിനോ മറ്റു സഹായങ്ങളോ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് സനു പറയുന്നു. ആറോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തുള്ള ഒറ്റയടിപ്പാതയും തകര്‍ന്നനിലയിലാണ്. എത്രയും വേഗം അധികൃതരുടെ ഭാഗത്തുനിന്ന് സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
What's Your Reaction?