ഉപ്പുതറ കണ്ണംപടി എസ് ടി കോളനിയിലെ പഠനമുറി തുറന്നു നല്‍കണമെന്ന ആവശ്യം ശക്തം

ഉപ്പുതറ കണ്ണംപടി എസ് ടി കോളനിയിലെ പഠനമുറി തുറന്നു നല്‍കണമെന്ന ആവശ്യം ശക്തം

May 7, 2024 - 00:41
Jun 28, 2024 - 17:46
 0
ഉപ്പുതറ കണ്ണംപടി എസ് ടി കോളനിയിലെ പഠനമുറി തുറന്നു നല്‍കണമെന്ന ആവശ്യം ശക്തം
This is the title of the web page

ഇടുക്കി: ഉപ്പുതറ കണ്ണംപടി എസ്.ടി കോളനിയിലെ പഠനമുറി ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുവാന്‍ നടപടിയില്ല. 25 ലക്ഷത്തോളം രൂപ ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടമാണ് കാട് കയറി നശിക്കുന്നത്. ആദിവാസി മേഖലയായ കണ്ണംപടിയിലെ ആളുകള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും, കുട്ടികള്‍ക്ക് ഒരുമിച്ചിരുന്ന് പഠിക്കുന്നതിനും വേണ്ടിയാണ് പഠനം മുറി നിര്‍മിച്ചിത്. എന്നാല്‍ ഈ പഠനം മുറി ഇപ്പോള്‍ കാടുകയറിയും, കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ സംഭവിച്ചതുമായ അവസ്ഥയിലാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കെട്ടിടത്തിനാവശ്യമായ വൈദ്യുതി കണക്ഷന്‍,വാട്ടര്‍ കണക്ഷന്‍ , തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഏറെയാണ്. ആദിവാസി മേഖലയിലെ ജനങ്ങളെ കൂടുതല്‍ പുനരധിവസിപ്പിക്കുന്നതിനുവേണ്ടി ആരംഭിക്കുന്ന ഇത്തരം പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കാതെ ജനങ്ങള്‍ക്ക് തുറന്നു നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് പൊതുപ്രവര്‍ത്തകരും നാട്ടുകാരും ആവശ്യപ്പെടുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow