കനത്ത മഴ: കല്ലാര്‍ അറുപതാംമൈലില്‍ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു

കനത്ത മഴ: കല്ലാര്‍ അറുപതാംമൈലില്‍ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു

Aug 10, 2026 - 15:42
 0
കനത്ത മഴ: കല്ലാര്‍ അറുപതാംമൈലില്‍ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
This is the title of the web page

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കല്ലാര്‍ അറുപതാംമൈലിന് സമീപം റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ഞായറാഴ്ച രാവിലെയാണ് സംഭവം. നിര്‍മാണത്തിലിരുന്ന സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. പ്രദേശത്ത് റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ശക്തമായ മഴയാണ് അടിമാലി, മൂന്നാര്‍ മേഖലകളില്‍ ഞായറാഴ്ച രേഖപ്പെടുത്തിയത്. മേഖലയില്‍ മഴ പൂര്‍ണമായി മാറാത്തതിനാല്‍ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. ഇത്തരത്തില്‍ മണ്ണിടിഞ്ഞാല്‍ മേഖലയില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെടും. നിലവില്‍ സ്ഥിതിഗതികള്‍ അധികൃതര്‍ നിരീക്ഷിച്ചുവരികയാണ്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow