പട്ടയഭൂമിയിലെ മരംമുറി: പാണ്ടിപ്പാറ സ്വദേശിക്കെതിരായ കേസ് റദ്ദാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
പട്ടയഭൂമിയിലെ മരംമുറി: പാണ്ടിപ്പാറ സ്വദേശിക്കെതിരായ കേസ് റദ്ദാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
ഇടുക്കി: പട്ടയഭൂമിയിലെ മരംമുറിച്ച സംഭവത്തില്‍ തങ്കമണി പാണ്ടിപ്പാറ ചിറത്തലയാട്ട് ചാക്കോച്ചനെതിരെ വനംവകുപ്പ് രജിസ്റ്റര്‍ചെയ്ത കേസ് പിന്‍വലിക്കും. വനംമന്ത്രി ഷിബു ബേബി ജോണിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. കുടിയേറ്റ കര്‍ഷകനായ ചാക്കോച്ചന്റെ അമ്മയ്ക്ക് 1993ലെ ചട്ടപ്രകാരംലഭിച്ച പട്ടയ ഭൂമിയിലെ മാവും പ്ലാവും ഉള്‍പ്പെടെയുള്ള മരങ്ങളാണ് മുറിച്ചത്. കൃഷിയിടമൊരുക്കുന്നതിന്റെ ഭാഗമായാണ് മരങ്ങള്‍ വെട്ടിയത്. എന്നാല്‍, വനപാലകര്‍ സ്ഥലത്തെത്തി തടസമുന്നയിച്ചു. നട്ടുവളര്‍ത്തിയ മരങ്ങളാണെന്ന് പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ അംഗീകരിച്ചില്ല. ഓഗസ്റ്റ് 28ന് രാവിലെ ഉദ്യോഗസ്ഥര്‍ തടിയില്‍ സ.ത പതിച്ചു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ റോയ് കെ പൗലോസ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിയെ വിവരമറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, കേസ് റദ്ദാക്കാനും ഷെഡ്യൂള്‍ മരങ്ങള്‍ അല്ലാതെ കര്‍ഷകര്‍ പട്ടയഭൂമിയില്‍ നട്ടുപിടിപ്പിക്കുന്നവ മുറിക്കാന്‍ അനുവാദംനല്‍കിയും ഉത്തരവിറക്കി. മരം മുറിച്ചതിന് ചുമത്തിയ 4000 രൂപ പിഴത്തുകയു, തടി വിലയായ 15,607 രൂപയും ഒഴിവാക്കാനും പിടിച്ചെടുത്ത 2200 രൂപ വിലമതിക്കുന്ന ആയുധങ്ങള്‍ വിട്ടുനല്‍കാനും മന്ത്രി നിര്‍ദേശിച്ചു. കര്‍ഷകരെ വര്‍ഷങ്ങളായി ബുദ്ധിമുട്ടിച്ചിരുന്ന പ്രശ്‌നത്തിന് പരിഹാരമുണ്ടായതായി പൊതുപ്രവര്‍ത്തകന്‍ സോണി ചൊള്ളാമഠം പറഞ്ഞു.
What's Your Reaction?