ഗോത്രവര്‍ധന്‍ പദ്ധതി ജില്ലാതല ഉദ്ഘാടനം നടത്തി
ഗോത്രവര്‍ധന്‍ പദ്ധതി ജില്ലാതല ഉദ്ഘാടനം നടത്തി

ഇടുക്കി: ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഗോത്രവര്‍ധന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ നടന്നു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ഇടുക്കി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ശശികുമാര്‍ പി.എസ്. ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 38ലേറെ വരുന്ന ഗോത്രഗിരിവര്‍ഗ പിന്നോക്ക വിഭാഗങ്ങളിലെ ജനങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ,അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും, പരിഹാരമാകാത്ത പ്രശ്‌നങ്ങള്‍ക്ക് നിയമപരമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. കോവില്‍മല രാജാവ് രാമന്‍ രാജമന്നന്‍ വിശിഷ്ട അതിഥിയായി. ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ സെക്രട്ടറി അരവിന്ദ് ബി എടയോടി അധ്യക്ഷനായി. ഉടുമ്പന്‍ചോല താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി ശ്രീകാന്ത് എസ് ,തൊടുപുഴ ഫാമിലി കോടതി ജഡ്ജ് ജോഷി ജോണ്‍, ഉടുമ്പന്‍ചോല ഫാമിലി ജഡ്ജ് അനില്‍കുമാര്‍ എസ് കെ , പ്രോജക്ട് ഡയറക്ടര്‍ അനില്‍കുമാര്‍ ജി, ഹെഡ്മാസ്റ്റര്‍ മുനിസ്വാമി, പ്രിന്‍സിപ്പല്‍ സുരേഷ് കൃഷ്ണ, നോഡല്‍ ഓഫീസര്‍ ബിജു ചാക്കോ,എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






