ഉടുമ്പന്‍ചോലയില്‍ കൃഷി സ്ഥലത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ പ്രതി പിടിയില്‍
ഉടുമ്പന്‍ചോലയില്‍ കൃഷി സ്ഥലത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ പ്രതി പിടിയില്‍

ഇടുക്കി: കൃഷി സ്ഥലത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ പ്രതി പിടിയില്‍. ബേഡ്‌മെട്ട് പുളിക്കകുന്നേല്‍ ജോര്‍ജ് പി ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉടുമ്പന്‍ചോല എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ടി രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കൃഷിസ്ഥലത്ത് കപ്പ കൃഷിയുടെ ഇടക്ക് 211 സെന്റിമീറ്റര്‍ വലിപ്പമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. സ്വന്തമായി കഞ്ചാവ് വളര്‍ത്തി ഉണക്കി ഉപയോഗിക്കാന്‍ വേണ്ടിയാണ് നാട്ടുവളര്‍ത്തിയതെന്ന് പ്രതി സമ്മതിച്ചു. വനിതാ സിഇഒ അശ്വതി വി, സിഇഒമാരായ സോണി തോമസ്, സന്തോഷ് തോമസ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഷനേജ് കെ, എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ലീജോ ഉമ്മന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
What's Your Reaction?






