ഇരട്ടയാര്‍-ശാന്തിഗ്രാം പാലം ചൊവ്വാഴ്ച മുതല്‍ തുറന്നുനല്‍കും
ഇരട്ടയാര്‍-ശാന്തിഗ്രാം പാലം ചൊവ്വാഴ്ച മുതല്‍ തുറന്നുനല്‍കും

ഇടുക്കി: ഇരട്ടയാര്‍-ശാന്തിഗ്രാം പാലം ചൊവ്വാഴ്ച മുതല്‍ തുറന്നുനല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ പറഞ്ഞു. അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തി, കൈവരികള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്. കനത്തമഴയില്‍ അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 7മുതലാണ് പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചത്. ഇതേ തുടര്‍ന്ന് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടത് പ്രദേശവാസികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പാലം തുറന്നുനല്‍കുന്നതോടെ ശാന്തിഗ്രാം, ഇടിഞ്ഞമല മേഖലയിലെ പ്രദേശവാസികളുടെ യാത്രാ ദുരിതത്തിനാണ് പരിഹാരമാകും.
What's Your Reaction?






