ബി സ്മാര്‍ട്ട് അബാക്കസ് ജില്ലാ തല വിജയികള്‍ക്ക് സ്വീകരണം
ബി സ്മാര്‍ട്ട് അബാക്കസ് ജില്ലാ തല വിജയികള്‍ക്ക് സ്വീകരണം

ഇടുക്കി: ഇരട്ടയാര്‍ നാങ്കുതൊട്ടിയില്‍ ബി സ്മാര്‍ട്ട് അബാക്കസ് ജില്ലാ തല വിജയികള്‍ക്കുള്ള സ്വീകരണവും സമ്മാനദാനവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.മനുഷ്യ മസ്തിഷ്‌കത്തിലെ ബുദ്ധിപരമായ കഴിവില്‍ 5 ശതമാനത്തില്‍ കുറവാണ് സാധാരണയായി ഉപയോഗിക്കുന്നത്. അബാക്കസ് പരിശീലനത്തിലൂടെ കഴിവുകള്‍ കൂടുതല്‍ ഉപയോഗപ്രദമാക്കുവാന്‍ സാധിക്കുമെന്നാണ്കണ്ടെത്തല്‍ വളരെ വേഗത്തിലും എളുപ്പത്തിലും ചെയ്യാന്‍ സാധിക്കുന്ന ഈ പരിശീലനം കുട്ടികളുടെ ശ്രദ്ധ, ഏകാഗ്രത, ഓര്‍മശക്തി, ആത്മവിശ്വാസം, കൃത്യത, വേഗത, ക്രിയാത്മകത, പഠന വൈദഗ്ധ്യം, ചിന്താശേഷി എന്നീ കഴിവുകളെ വര്‍ധിപ്പിക്കുന്നു. നാങ്കുതൊട്ടി പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് കുര്യന്‍ ആന്റണി അധ്യക്ഷനായി. കവിയും സാഹിത്യകാരനുമായ സുഗതന്‍ കരുവാറ്റ മുഖ്യപ്രഭാഷണം നടത്തി. കാര്‍ട്ടൂണിസ്റ്റ് സജിദാസ് മോഹന്‍ ക്ലാസ് നയിച്ചു. ആപ് കോസ് പ്രസിഡന്റ് കെ കെ ജയന്‍, സജി തെങ്ങുംപള്ളില്‍, സജി പരിന്തിരിക്കല്‍, അബാക്കസ് അധ്യാപകരായ സിഞ്ചിത ലിന്റോ, വീണ, ജോഷി ടോമി, സുമി ജോയിച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






