സ്വാതന്ത്ര്യദിനത്തില്‍ രക്തദാനം നടത്തി റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്
സ്വാതന്ത്ര്യദിനത്തില്‍ രക്തദാനം നടത്തി റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്

ഇടുക്കി: സ്വാതന്ത്ര്യ ദിനത്തില്‍ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് അംഗങ്ങള്‍ രക്തദാനം നടത്തി. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. രക്തദാനം ജീവദാനം എന്ന മുദ്രാവാക്യവുമായി സമൂഹത്തെ രക്തദാനം ചെയ്യാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയില്‍ ക്ലബിലെ 10 അംഗങ്ങള്‍ രക്തം ദാനം ചെയ്തു. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി തുടര്‍ന്നുള്ള ദിവസങ്ങളിലും വിവിധ ക്ഷേമപ്രവര്‍ത്തനങ്ങനും ക്ലബ് നടത്തും. പ്രോഗ്രാം ചെയര്‍മാന്‍ കിരണ്‍ ജോര്‍ജ്, ക്ലബ് പ്രസിഡന്റ് ജിതിന്‍ കൊല്ലംകുടി, സെക്രട്ടറി അഖില്‍ വിശ്വനാഥന്‍, പ്രിന്‍സ് ചെറിയാന്‍, ജോസ് മാത്യു, ജോസ് കുര്യാക്കോസ്, സന്തോഷ് ദേവസ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
What's Your Reaction?






