വണ്ടന്‍മേട്ടില്‍ എസ്‌വിഇപി പരിശീലന പരിപാടി നടത്തി
വണ്ടന്‍മേട്ടില്‍ എസ്‌വിഇപി പരിശീലന പരിപാടി നടത്തി

ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തില്‍ പുതിയതായി ആരംഭിച്ച എസ്‌വിഇപി (സ്റ്റാര്‍ട്ടപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാം)യുടെ ഭാഗമായി വണ്ടന്‍മേട് പഞ്ചായത്തില്‍ പരിശീലന പരിപാടി നടത്തി. പ്രസിഡന്റ് സുരേഷ് മാനങ്കേരില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമീണ മേഖലയില്‍ സംരംഭവികസനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് എസ്‌വിഇപി. നോണ്‍ ഫാം മേഖലയില്‍ നിശ്ചിത എണ്ണം സംരംഭങ്ങള്‍ രൂപീകരിക്കുന്നതിന് ധനസഹായം തുടങ്ങിയ പിന്തുണയാണ് ബ്ലോക്ക് അടിസ്ഥാനത്തില്‍ നല്‍കുന്നത്. സിഡിഎസ് ചെയര്‍പേഴ്സണ്‍ ലിജിമോള്‍ ഷിബു അധ്യക്ഷയായി. പഞ്ചായത്തംഗം ജി പി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. 40-ലേറെ കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്തു.
What's Your Reaction?






