വണ്ടിപ്പെരിയാറില്‍ ഹരിതകര്‍മസേനാംഗങ്ങള്‍ക്കായി ഏകദിന ശില്‍പശാല
വണ്ടിപ്പെരിയാറില്‍ ഹരിതകര്‍മസേനാംഗങ്ങള്‍ക്കായി ഏകദിന ശില്‍പശാല

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹരിത കര്‍മസേനാംഗങ്ങള്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പഞ്ചായത്ത്പ്രസിഡന്റ് കെ എം ഉഷ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ 2025 -ല്‍ മാലിന്യമുക്ത കേരളമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിത കര്‍മ സേനാംഗങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരെയും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തുക, പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കും കത്തിക്കുന്നവര്‍ക്കുമെതിരെ നടപടികള്‍ സ്വീകരിക്കുക, മാലിന്യമുക്ത നവകേരള പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ നോട്ടീസുകള്‍ വീടുകള്‍ തോറും വിതരണം ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ശില്‍പ്പശാലയിലൂടെ നല്‍കിയത്. സിഡിഎസ് ചെയര്‍പേഴ്സണ്‍ എസ്. പുനിത അധ്യക്ഷയായി. ശുചിത്വ മിഷന്‍ ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ ആതിര എം എസ് ക്ലാസ് നയിച്ചു. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സാക്ഷരതാ പ്രേരക് പി.കെ ഗോപിനാഥന്‍, വൈസ് പ്രസിഡന്റ് ശ്രീരാമന്‍, സെക്രട്ടറി അശോക് കുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീല കുളത്തിങ്കല്‍, പഞ്ചായത്തംഗങ്ങളായ അയ്യപ്പദാസ്, എം എസ് സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






