പാണ്ടിപ്പാറയില്‍ പട്ടയഭൂമിയിലെ മരംമുറിക്കല്‍ വനംവകുപ്പ് തടഞ്ഞു
തങ്കമണി പാണ്ടിപ്പാറയില്‍ പട്ടയഭൂമിയിലെ മരംമുറിക്കല്‍ വനംവകുപ്പ് തടഞ്ഞു
ഇടുക്കി: കൃഷിയിടം ഒരുക്കുന്നതിനായി കര്‍ഷകന്‍ സ്വന്തം പട്ടയഭൂമിയില്‍നിന്ന് മുറിച്ചുമാറ്റിയ മരങ്ങള്‍ വനംവകുപ്പ് തടഞ്ഞുവെച്ചതില്‍ പ്രതിഷേധം ശക്തം. തങ്കമണി പാണ്ടിപ്പാറ ചിറത്തലയാട്ട് ചാക്കോയ്ക്ക് 1993ലെ ഭൂപതിവ് ചട്ടപ്രകാരം ലഭിച്ച പട്ടയഭൂമിയിലെ പ്ലാവും മാവുമാണ് മുറിച്ചത്. കൃഷിക്കായി സ്വന്തം പുരയിടത്തില്‍ നട്ടുവളര്‍ത്തിയ മരങ്ങളാണ് മുറിച്ചതെന്ന് വ്യക്തമാക്കിയിട്ടും ഉദ്യോഗസ്ഥര്‍ വിശദീകരണം തേടാതെ തടി നീക്കുന്നത് വിലക്കി തടസ്സരേഖ പതിക്കുകയായിരുന്നു. ഹൈറേഞ്ചിലെ കര്‍ഷകഭൂമിയിലേക്കുള്ള വനംവകുപ്പിന്റെ കടന്നുകയറ്റമാണിതെന്നും നടപടി അംഗീകരിക്കാനാവില്ലെന്നും മുന്‍ പഞ്ചായത്തംഗം സോണി ചൊള്ളാമഠം പറഞ്ഞു. വിഷയത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ പ്രദേശത്തെ കര്‍ഷകരെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
What's Your Reaction?