തേക്കടി പ്രസ് ക്ലബ് കുടുംബസംഗമവും ഓണാഘോഷവും നടത്തി

തേക്കടി പ്രസ് ക്ലബ് കുടുംബസംഗമവും ഓണാഘോഷവും നടത്തി

Aug 30, 2026 - 17:31
 0
തേക്കടി പ്രസ് ക്ലബ് കുടുംബസംഗമവും ഓണാഘോഷവും നടത്തി
This is the title of the web page

ഇടുക്കി: തേക്കടി പ്രസ് ക്ലബ്ബിന്റെ ഓണാഘോഷവും കുടുംബസംഗമവും അഡ്വ. സിറിയക് തോമസ് എംഎല്‍എ ഉദ്ഘാടനംചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ജെറിന്‍ പടിഞ്ഞാറേക്കര അധ്യക്ഷനായി. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍ ഓണസന്ദേശം നല്‍കി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങളും ഓണക്കളികളും ഓണസദ്യയും ഒരുക്കിയിരുന്നു. കുമളി പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ്, കെവിവിഇഎസ് കുമളി യൂണിറ്റ് പ്രസിഡന്റ് മനോജ് കാരിമുട്ടം, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഷാജി, പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് പി കെ ഹാരിസ്, സെക്രട്ടറി സനുപ് പുതുപ്പറമ്പില്‍, വൈസ് പ്രസിഡന്റ് ഷാജി കുരിശുംമൂട്, ജോയിന്റ് സെക്രട്ടറി രാരിച്ചന്‍ പത്മനാഭന്‍, ട്രഷറര്‍ പ്രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. മത്സരവിജയികള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow