നടപ്പാതയിലെ സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞു: ഉപ്പുതറയില്‍ കാല്‍നടയാത്രികര്‍ക്ക് ദുരിതം
നടപ്പാതയിലെ സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞു: ഉപ്പുതറയില്‍ കാല്‍നടയാത്രികര്‍ക്ക് ദുരിതം
ഇടുക്കി: ഉപ്പുതറ ടൗണില്‍ നടപ്പാതയിലെ കാലപ്പഴക്കംചെന്ന സ്ലാബുകള്‍ കാല്‍നടയാത്രികര്‍ക്ക് ഭീഷണി. ഒമ്പതേക്കര്‍ ജങ്ഷനിലേക്ക് തിരിയുന്ന ഭാഗത്തെ സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രികര്‍ ഭീതിയോടെയാണ് കടന്നുപോകുന്നത്. കാലഴപ്പക്കത്താല്‍ ദ്രവിച്ച സ്ലാബുകള്‍ തകര്‍ന്നുവീഴാറായ നിലയിലാണ്. തകര്‍ന്ന ഭാഗങ്ങളില്‍ മരക്കമ്പ് നാട്ടിയും റിബണ്‍ വലിച്ചുകെട്ടിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ലാബുകള്‍ മാറ്റിസ്ഥാപിക്കാന്‍ പിഡബ്ല്യുഡി നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ഉപ്പുതറ ടൗണില്‍ സംസ്ഥാനപാതയുടെ ഭാഗമായ ഐറിഷ് ഓടകള്‍ നിര്‍മിക്കുമെന്ന പിഡബ്ല്യുഡിയുടെ ഉറപ്പും നടപ്പായില്ല. അടിയന്തരമായി സ്ലാബുകള്‍ മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ സമരം ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
What's Your Reaction?

