കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്രയ്ക്ക് 20 ന് ഇടുക്കി ജില്ലയില്‍ സ്വീകരണം
കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്രയ്ക്ക് 20 ന് ഇടുക്കി ജില്ലയില്‍ സ്വീകരണം

ഇടുക്കി: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി അധ്യക്ഷന്‍ പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് ഉജ്ജ്വല സ്വീകരണം നല്‍കുമെന്ന് ഇടുക്കി രൂപതാ ഭാരവാഹികള്‍ അറിയിച്ചു. നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തുന്ന അവകാശ സംരക്ഷണ യാത്ര 13ന് പാണത്തൂരില്‍ നിന്നാരംഭിച്ച് 24ന് തിരുവനന്തപുരത്ത് സമാപിക്കും. 20ന് യാത്ര ഇടുക്കിയിലെത്തും. രാവിലെ 8ന് അടിമാലിയില്‍ നിന്നാരംഭിച്ച് 9:30ന് ചുരുളി, 11:30ന് മുരിക്കാശേരി, 2:30ന് തങ്കമണി, 4:30ന് കട്ടപ്പനയില്‍ സ്വീകരണ റാലിയും സമാപന സമ്മേളനവും നടത്തും. മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. അബ്രഹാം പുറയാറ്റ്, മോണ്‍. ജോസ് നരിതൂക്കില്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം കട്ടപ്പനയില്‍ ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. ഇടുക്കി രൂപത പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ അധ്യക്ഷനാകും. ന്യൂനപക്ഷ വിഭാഗങ്ങളിലെ മൈക്രോ മൈനോരിറ്റി വിഭാഗമായി ക്രൈസ്തവരെ പരിഗണിച്ച് സംരക്ഷണ നടപടികള്‍ സ്വീകരിക്കുക, അധ്യാപകനിയമനത്തിലെ അന്യായമായ വിവേചനം അവസാനിപ്പിച്ച് ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക അനധ്യാപക നിയമനങ്ങള്‍ക്ക് അടിയന്തരമായി അംഗീകാരം നല്‍കുക, വന്യമൃഗ ആക്രമണം തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ച് വന്യമൃഗ ആക്രമണങ്ങളില്‍ തകര്‍ന്ന കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുക, നിര്‍മാണ നിരോധനവും ഉപാധിരഹിത പട്ടയം എന്നി ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുക, ഭൂപതിവ് ചട്ടങ്ങളിലെ കരിനിയമങ്ങള്‍ മാറ്റുക, കര്‍ഷകരെയും കാര്‍ഷിക മേഖലയെയും സംരക്ഷിക്കുന്ന പദ്ധതികള്‍ നടപ്പാക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അവകാശ സംരക്ഷണ യാത്ര നടത്തുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ രൂപത പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍, ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ഇടവക്കണ്ടം, ട്രഷറര്‍ ജോസഫ് ചാണ്ടി തേവര്‍പറമ്പില്‍, വൈസ് പ്രസിഡന്റ് ജോസ് തോമസ് ഒഴുകയില്‍, സ്വാഗതം സംഘം ജനറല്‍ കണ്‍വീനര്‍ ടി ജെ ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






