മന്നാന്‍ ഊരുകളില്‍ കാലാവൂട്ട് മഹോത്സവം

മന്നാന്‍ ഊരുകളില്‍ കാലാവൂട്ട് മഹോത്സവം

Feb 14, 2025 - 21:47
 0
മന്നാന്‍ ഊരുകളില്‍ കാലാവൂട്ട് മഹോത്സവം
This is the title of the web page

ഇടുക്കി: ജില്ലയിലെ പ്രബല ഗോത്രസമൂഹമായ മന്നാന്‍മാരുടെ ഊരുകളില്‍ കാലാവൂട്ട് മഹോത്സവം തുടങ്ങി. വനമേഖലകളില്‍ ജീവിക്കുന്ന ആദിവാസി വിഭാഗമായ  മന്നാന്‍മാരുടെ ഏറ്റവും വിശേഷപ്പെട്ട കലാരൂപമാണ് കൂത്ത്. കോവിലന്റേയും കണ്ണകിയുടെയും കഥയെ അടിസ്ഥാനമാക്കിയാണ് കൂത്ത് നടത്തുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രചാരമുള്ള നാടന്‍ കലാരൂപങ്ങളോടും കഥകളിയിലെ ചില അവതരണരീതിയോടും സാദൃശ്യമുള്ള ഒരുകലാരൂപമാണിത്. ഊരില്‍ മരണമടഞ്ഞവരുടെ വീടുകളിലെത്തി അവര്‍ക്കുവേണ്ടി പ്രാര്‍ഥനകള്‍ നടത്തിയ ശേഷമാണ് കൂത്ത് ആരംഭിക്കുന്നത്. ഇലത്താളം , തുകല്‍ കൊണ്ടു നിര്‍മിച്ച മത്താളം എന്നീ വാദ്യോപകരണങ്ങളാണ് കൂത്തിന് ഉപയോഗിക്കുന്നത്. ദൈവ വന്ദനത്തോടെയാണ് കൂത്ത് ആരംഭിക്കുന്നത്. സ്ത്രീവേഷം കെട്ടുന്നതും ആണുങ്ങള്‍ തന്നെയാണ്. കൈയില്‍ വളയും കാലില്‍ ചിലങ്കയും അണഞ്ഞ് മുണ്ട് തറ്റുടുത്ത് തോര്‍ത്ത് തലയില്‍ കെട്ടി കുലദേവതകളെ സ്മരിച്ചു കൊണ്ടുള്ള ആചാരപ്പാട്ട് പാടുന്നു. കോവിലന്‍പാട്ട് പാടി കളി തുടങ്ങുന്നു. അനുഷ്ഠാന നിഷ്ഠയോടുകൂടിയുള്ള കൂത്തിനിടയില്‍ 'കന്നിയാട്ടം' നടത്തുന്നു. സവിശേഷമായ ഒരു നൃത്തമാണിത് തിങ്കള്‍ക്കാട് ആദിവാസി ഗ്രാമത്തിലേക്ക് ജില്ലയിലെ വിവിധകുടികളിലുള്ളവര്‍  കൂത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow