മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ യുവാക്കളുടെ സാഹസിക യാത്ര: ദൃശ്യങ്ങള്‍ പുറത്ത്
മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ യുവാക്കളുടെ സാഹസിക യാത്ര: ദൃശ്യങ്ങള്‍ പുറത്ത്

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗ്യാപ്പ് റോഡില്‍ ഇന്നോവ കാറില്‍ സാഹസിക പ്രകടനവുമായി യുവാക്കള്‍. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനത്തില്‍ മൂന്ന് യുവാക്കളാണ് ഡോറുകളില്‍ ഇരുന്ന് ശരീരം പുറത്തിട്ട് യാത്ര ചെയ്തത്. ഗ്യാപ്പ് റോഡിനും മൂന്നാറിനുമിടയില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. തൊട്ടുപിന്നാലെ വന്ന കാറിലെ യാത്രക്കാര്‍ യുവാക്കളുടെ അഭ്യാസ പ്രകടനം ക്യാമറയില്‍ പകര്‍ത്തി. ഏറെ തിരക്കുള്ള ദേശീയപാതയില്‍ അപകടകരമായാണ് ഇവര്‍ യാത്ര ചെയ്തത്. കഴിഞ്ഞദിവസം മലയാളി യുവാക്കള്‍ സാഹസിക യാത്ര നടത്തിയത് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു.
What's Your Reaction?






