കിളിയാര്‍കണ്ടം ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ താലപ്പൊലി ഘോഷയാത്ര
കിളിയാര്‍കണ്ടം ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ താലപ്പൊലി ഘോഷയാത്ര

ഇടുക്കി: കിളിയാര്‍കണ്ടം ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി തിരുവാഭരണം വഹിച്ചുകൊണ്ടുള്ള താലപ്പൊലി ഘോഷയാത്ര നടന്നു. പ്രകാശ് എസ്എന്‍ഡിപി ശാഖായോഗം ഗുരുദേവ ക്ഷേത്രത്തില്‍നിന്ന് പൂക്കാവടിയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ നിരവധിപേര്‍ പങ്കെടുത്തു. എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് സന്ദേശം നല്‍കി. തന്ത്രി സുരേഷ് ശ്രീധരന്‍, മേല്‍ശാന്തി സുമിത്, ശ്രീഹരി, സോജു, പ്രദീപ്, യദുകൃഷ്ണന്‍ തുടങ്ങിയവര്‍ ക്ഷേത്രാചാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ശ്രീധര്‍മശാസ്താ ക്ഷേത്രം പ്രസിഡന്റ് സി എസ് സജീവന്‍, സെക്രട്ടറി ബൈജു കാരൂരത്തില്‍, വൈസ് പ്രസിഡന്റ്് കെ എസ് രവി, യൂണിയന്‍ കൗണ്‍സിലര്‍ കെ എസ് ജിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചെവ്വാഴ്ച രാത്രി 8.30ന് അമ്പലപ്പുഴ ആനന്ദം കമ്മ്യൂണിക്കേഷന്‍ അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.
What's Your Reaction?






