ഉപ്പുതോട് സെന്റ് ജോസഫ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ഉപ്പുതോട് സെന്റ് ജോസഫ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: ഉപ്പുതോട് സെന്റ് ജോസഫ് ഹൈസ്‌കൂള്‍ വാര്‍ഷികം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് ഉദ്ഘാടനം ചെയ്തു. 26 വര്‍ഷത്തെ സേവനത്തിനുശേഷം ജോലിയില്‍ നിന്ന് വിരമിക്കുന്ന അധ്യാപിക സെറ്റ്‌സി ജോസിനെ ചടങ്ങില്‍ ആദരിച്ചു. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ.ജോര്‍ജ് തകിടിയേല്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് നെച്ചിക്കാട്ട് അധ്യക്ഷനായി. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡെന്നിമോള്‍ ബെന്നി, മറ്റ് അംഗങ്ങളായ പ്രജിനി ടോമി, ബീന ജോമോന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോയിച്ചന്‍ ജോസഫ്, ഉപ്പുതോട് ഗവ: യുപി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലേഖ തോമസ്, കരിക്കിന്‍മേട് ഗവ: എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അനിത എന്‍.വി. ജിഷ ജോര്‍ജ്, സ്റ്റാഫ് സെക്രട്ടറി സിനി ജോസഫ് പിടിഎ പ്രസിഡന്റ് ഷിനില്‍ സെബാസ്റ്റ്യന്‍, എംപിടി എ പ്രസിഡന്റ് ആതിര കുര്യന്‍, സ്‌കൂള്‍ലീഡര്‍ അബിയ മനു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






