മലയോര ഹൈവേ നിര്‍മാണത്തില്‍ അശാസ്ത്രിയതയെന്ന് വ്യാപാരികള്‍
മലയോര ഹൈവേ നിര്‍മാണത്തില്‍ അശാസ്ത്രിയതയെന്ന് വ്യാപാരികള്‍

ഇടുക്കി: മലയോര ഹൈവേ നിര്‍മാണത്തില്‍ അശാസ്ത്രീയതെന്ന ആരോപണവുമായി വ്യാപാരികള്‍. കാഞ്ചിയാര്‍ പള്ളിക്കവലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിലും പ്രധാന പാതയില്‍ നിന്ന് കയറിപ്പോകുന്ന ഇട റോഡുകളുടെ ഭാഗത്തും ഓടകള്‍ നിര്‍മിക്കുന്നതിനും മറ്റുമായി മണ്ണ് മാറ്റിയെങ്കിലും ഇതിന്റെ പൂര്‍ണതയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. ഇതെല്ലാം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പ്രതിഷേധം ശക്തമാകുമ്പോള്‍ ചെറിയ രീതിയില്‍ ആ ഭാഗത്ത് പണികള്‍ നടത്തിയിട്ട് കരാറുകാര്‍ മടങ്ങുന്നതാണ് പതിവ്. പിന്നീട് ഈ ഭാഗത്തേക്ക് തിരിഞ്ഞുപോലും നോക്കുന്നില്ലെന്നും ആരോപണമുണ്ട്. ഇവിടെ വ്യാപാര സ്ഥാപനത്തിന് മുമ്പില്‍ റോഡിന്റെ ഒരുവശം കോണ്‍ക്രീറ്റ് ചെയ്യാന്‍ മണ്ണ് മാറ്റിയശേഷം തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനാല്‍ വലിയ പ്രതിഷേധമുണ്ടാകുകയും കുറച്ചു ഭാഗം കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തിരുന്നു. . എന്നാല്‍ വ്യാപാര സ്ഥാപനത്തിലേക്ക് ആളുകള്‍ക്കും സ്ഥാപന ഉടമകള്‍ക്കും സുഗമമായി കടന്നു ചെല്ലാന്‍ സംവിധാനം ഒരുക്കിയില്ല. ഇത് കച്ചവടത്തെ പ്രതികൂലമായി ബാധിച്ചു. ഇത് കരാറുകാരോട് നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കുന്നില്ല. നിലവില്‍ വലിയ പ്രതിസന്ധിയിലൂടെയാണ് വ്യാപാരികള്‍ കടന്നുപോകുന്നത്. നാടിന്റെ വികസനത്തിനായി കൈകോര്‍ത്തപ്പോള്‍ തങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചതെന്നാണ് ഇവര്‍ പറയുന്നത്. അടിയന്തരമായി ഇതിന് പരിഹാരം കാണണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
What's Your Reaction?






