മദ്യപസംഘം യുവാക്കളെ മര്‍ദിച്ചതായി പരാതി
മദ്യപസംഘം യുവാക്കളെ മര്‍ദിച്ചതായി പരാതി

ഇടുക്കി: വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങിയ 2 യുവാക്കളെ മദ്യപസംഘം മര്‍ദിച്ചതായി പരാതി. ഫെബിന്‍സ് ഷിന്‍സ്, എബിലിന്‍ റോയി എന്നിവര്‍ക്കാണ് വളകോട് കൂവലേറ്റത്ത് മര്‍ദനമേറ്റത്. ഇരുവരും ഉപ്പുതറ സിഎച്ച്‌സിയില്‍ ചികിത്സയിലാണ്. വാഗമണ്ണിലെത്തി തിരികെ ബൈക്കില്‍ മടങ്ങുകയായിരുന്നു ഇവര്‍. കുവലേറ്റത്ത് മദ്യപസംഘം സഞ്ചരിച്ച കാര്‍ ബൈക്കിനുനേരെ വന്നത് ചോദ്യം ചെയ്ത യുവാക്കളെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. കാറിലുണ്ടായിരുന്നവരും ഇവര്‍ വിളിച്ചുവരുത്തിയ പത്തോളം പേര്‍ ചേര്‍ന്ന് കൈയേറ്റം ചെയ്തതായി യുവാക്കള്‍ പറയുന്നു. വാഗമണ്‍ പൊലീസ് അന്വേഷണം തുടങ്ങി.
What's Your Reaction?






