''തൊഴിലുറപ്പ് ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല'': പാമ്പാടുംപാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ വയോധിക
''തൊഴിലുറപ്പ് ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല'': പാമ്പാടുംപാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ വയോധിക

ഇടുക്കി: പാമ്പാടുംപാറ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് വയോധികയുടെ പരാതി. ബാലഗ്രാം തുളസിക്കവല പുതുപറമ്പില്‍ ലക്ഷമിക്കുട്ടിഅമ്മയാണ് തൊഴിലുറപ്പ് തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും പദ്ധതിയില്‍ അഴിമതിയാണെന്നും ആരോപിച്ച് കലക്ടര്‍ക്കും ജില്ലാ പഞ്ചായത്തിനും പരാതി നല്‍കിയത്. തന്റെ പേരുള്ള മസ്റ്റ്‌റോള്‍ എടുക്കരുതെന്ന് പഞ്ചായത്തില്‍നിന്ന് നിര്‍ദേശം നല്‍കിയതായും വയോധിക ആരോപിച്ചു. ''എല്‍ഡിഎഫ് അനുഭാവികള്‍ക്ക് മാത്രമേ മേറ്റ് ആകാനും ജോലി ചെയ്യാനും അനുവാദമുള്ളൂ. 2005ല്‍ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചകാലം മുതല്‍ സ്ഥിതി ഇങ്ങനെയാണ്. മുമ്പ് 50 സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് തൊഴിലുറുപ്പ് തൊഴിലാളിയാകാന്‍ അര്‍ഹതയുണ്ടായിരുന്നത്. ഇത് മറികടന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെയും പഞ്ചായത്തംഗങ്ങളുടെയും ഇഷ്ടക്കാരുടെ കൃഷിയിടങ്ങളില്‍ തൊഴിലുറപ്പ് ചെയ്തത് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 6 മാസത്തേയയ്ക്ക് മസ്റ്റ്‌റോള്‍ കൊടുക്കുന്നത് മരവിപ്പിക്കുകയും ചെയ്തു.'' ലക്ഷ്മിക്കുട്ടിഅമ്മ പറയുന്നു.
തന്റെ വീട്ടിലേക്കുള്ള കുടിവെള്ള കണക്ഷന്‍ വിച്‌ഛേദിച്ചു. ലൈഫ് പദ്ധതിയില്‍ അനുവദിച്ച വീട് നല്‍കാനും പഞ്ചായത്ത് തടസമുണ്ടാക്കുന്നു. പ്രദേശവാസികള്‍ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തനിക്ക് നാട്ടില്‍ ജിവിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. പാര്‍ട്ടി പരിപാടികളില്‍ തൊഴിലുറപ്പ് ജോലിക്കാരെ കൊണ്ടുപോകുന്നതും ഫണ്ട് പിരിക്കുന്നതും സ്ഥിരം സംഭവമാണ്. പാര്‍ട്ടി അനുഭാവികള്‍ ഒപ്പിട്ടശേഷം മറ്റുജോലികള്‍ക്ക് പോകാറുണ്ട്. ഇത് ചോദ്യം ചെയ്തപ്പോള്‍ മോശമായി പെരുമാറിയെന്നും ലക്ഷമിക്കുട്ടിയമ്മ ആരോപിക്കുന്നു. പാമ്പാടുംപാറ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്നും നീതി ലഭ്യമാക്കണമെന്നും ലക്ഷ്മിക്കുട്ടിഅമ്മ ആവശ്യപ്പെടുന്നത്.
What's Your Reaction?






