സിപിഎമ്മിന്റെ ജീര്‍ണിച്ച സംസ്‌കാരത്തിന്റെ പ്രതീകങ്ങളാണ് എം എം മണിയും സി വി വര്‍ഗീസും: അഡ്വ.ഡീന്‍ കുര്യാക്കോസ്.
സിപിഎമ്മിന്റെ ജീര്‍ണിച്ച സംസ്‌കാരത്തിന്റെ പ്രതീകങ്ങളാണ് എം എം മണിയും സി വി വര്‍ഗീസും: അഡ്വ.ഡീന്‍ കുര്യാക്കോസ്.

ഇടുക്കി: എംഎം മണിയുടെ ശിഷ്യനാണ് സി വി വര്‍ഗീസ്. അതുകൊണ്ടാണ് എംഎം മണിയുടെ പ്രസ്താവനകളെ സി വി വര്‍ഗീസ് അനുകൂലിക്കുന്നത് . സിപിഎം പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കള്‍ മാറുന്നില്ല എന്ന് പറയാന്‍ സി വി വര്‍ഗീസിന് അര്‍ഹതയില്ല.
കമ്മ്യൂണിസ്റ്റ് ആധിപത്യം ഉണ്ടായിരുന്ന ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ രണ്ടെണ്ണവും ഇപ്പോള്‍ ബിജെപിയുടെ കയ്യിലാണ്. എംഎം മണിയുടെ മോശം പ്രസ്താവനകള്‍ ജനങ്ങള്‍ വിലയിരുത്തുമെന്നും എസ് രാജേന്ദ്രനെ സ്വന്തം പാളയത്തില്‍ നിലനിര്‍ത്താന്‍ സിവി വര്‍ഗീസിന് സാധിക്കട്ടെ എന്നും ഡീന്‍ കുര്യാക്കോസ് ഉപ്പുതറയില്‍ പറഞ്ഞു. കഴിഞ്ഞദിവസം ഡീന്‍ കുര്യാക്കോസിനെതിരായ എംഎം മണിയുടെ പരാമര്‍ശത്തിനെ സി വി വര്‍ഗീസ് അനുകൂലിക്കുകയും ഡീന്‍ കുര്യാക്കോസിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു, അതിനു മറുപടിയായിട്ടാണ് ഡീന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
What's Your Reaction?






