ഉപ്പുതറയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു
ഉപ്പുതറയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

ഇടുക്കി: ഉപ്പുതറയുടെ വിവിധ മേഖലകളില്‍ കടുത്ത കുടിവെള്ളക്ഷാമമാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജലവിതരണം കാര്യക്ഷമമാക്കുന്നതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ആദ്യഘട്ടമായി ഉപ്പുതറ പമ്പ് ഹൗസിന്റെ ചുറ്റുവട്ടത്തെ മാലിന്യങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ .ജെ .ജെയിംസ് പറഞ്ഞു. പമ്പ് ഹൗസിലേക്ക് ജെ.സി.ബി. ഇറക്കുന്നതിന് വേണ്ടി വഴികളില്ലാത്തതിനാല്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലൂടെയാണ് വഴിവെട്ടിയാണ് ജെ.സി.ബി പെരിയാറ്റിലേക്ക് ഇറക്കിയത്. എന്നാല്‍ ചില സ്വകാര്യ വ്യക്തികള്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി തടസ്സം നിന്നതായും പ്രശ്‌നങ്ങള്‍ പരിഹരിച്ച് കുടിവെള്ളം വേഗത്തില്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായും പഞ്ചായത്തംഗം ജെയിംസ് തെക്കോമ്പില്‍ പറഞ്ഞു. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി യുദ്ധകാല അടിസ്ഥാനത്തില്‍ കലക്ടര്‍ അനുവദിച്ച മൂന്ന് ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മാലിന്യം നീക്കം ചെയ്യുന്നതോടെ പെരിയാറിന്റെ വെള്ളം ഉള്ള മറ്റ് ഭാഗങ്ങളില്‍ നിന്നും മോട്ടോറുകള്‍ ഉപയോഗിച്ച് പമ്പ് ഹൗസിലേക്ക് വെള്ളം എത്തിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനാകുമെന്ന് ഭരണസമിതി പറഞ്ഞു.
What's Your Reaction?






