കട്ടപ്പന ഇരട്ടക്കൊലപാതകം: വിജയന്റെ അസ്ഥികൂടം പുറത്തെടുത്തു

കട്ടപ്പന ഇരട്ടക്കൊലപാതകം: വിജയന്റെ അസ്ഥികൂടം പുറത്തെടുത്തു

Mar 10, 2024 - 23:18
Jul 6, 2024 - 23:31
 0
കട്ടപ്പന ഇരട്ടക്കൊലപാതകം: വിജയന്റെ അസ്ഥികൂടം പുറത്തെടുത്തു
This is the title of the web page

ഇടുക്കി: കട്ടപ്പന കക്കാട്ടുകടയിലെ വാടകവീട്ടില്‍ നിന്നും വിജയന്റെ അസ്ഥികൂടം പുറത്തെടുത്തു. ഏഴ് അടിയോളം താഴ്ചയിലായിരുന്നു മൃതദേഹം കുഴിച്ചിട്ടിരുന്നത്. മൃതദേഹം കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളിലാക്കിയാണ് മറവ് ചെയ്തിരുന്നത്. കാര്‍ഡ്‌ബോര്‍ഡ് പെട്ടിയുടെയും, സെല്ലോടേപ്പ്, ബെല്‍റ്റ്, തുണിയുടെ അവശിഷ്ടങ്ങളും കുഴിക്കുള്ളില്‍ നിന്ന് കണ്ടെത്തിട്ടുണ്ട്. മൃതദേഹം വിജയന്റേതു തന്നെയെന്ന് പ്രതി നിധീഷ് പൊലീസിനോട് സമ്മതിച്ചു.  വിജയനെ കൊലപ്പെടുത്താനുപയോഗിച്ച ചുറ്റിക നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ഫോറന്‍സിക് സര്‍ജന്‍ സ്ഥലത്തുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ അവിടെതന്നെ നടത്താനാണ് സാധ്യത. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. കക്കാട്ടുകടയിലെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ടിരിക്കുന്ന കട്ടപ്പന സാഗര ജങ്ഷനിലെ വീട്ടിലും ഇന്നുതന്നെ പരിശോധനകള്‍ നടത്തുമെന്ന് ഇടുക്കി ജില്ല പൊലീസ് മേധാവി റ്റി കെ വിഷ്ണു പ്രദീപ് ഐപിഎസ് പറഞ്ഞു.

 

 

What's Your Reaction?

like

dislike

love

funny

angry

sad

wow