വണ്ടിപ്പെരിയാറില്‍ കരടിയുടെ മുമ്പില്‍ അകപ്പെട്ട കര്‍ഷകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വണ്ടിപ്പെരിയാറില്‍ കരടിയുടെ മുമ്പില്‍ അകപ്പെട്ട കര്‍ഷകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ജനവാസ കേന്ദ്രത്തിലെത്തിയ കരടിക്കുമുമ്പില്‍ നിന്ന് കര്‍ഷകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വള്ളക്കടവ് കുന്നത്തുപതിയില്‍ സിബിയാണ് വ്യാഴാഴ്ച രാതി 9.30ഓടെ വണ്ടിപ്പെരിയാര്‍ - വള്ളക്കടവ് റോഡില്‍ അമ്പലപ്പടിക്ക് സമീപം കരടിയുടെ മുമ്പില്‍ അകപ്പെട്ടത്. നായ്ക്കള്‍ കുരയ്ക്കുന്നതുകേട്ടാണ് വീട്ടില്‍ നിന്ന് ടോര്‍ച്ചുമായി സിബി പുറത്തിറങ്ങിയത്. തുര്‍ന്ന് പ്രധാന റോഡിലെത്തിയ സിബിയുടെ നേര്‍ക്ക്, റോഡരികില്‍ നിന്ന കരടി പാഞ്ഞടുക്കുകയായിരുന്നു. പെട്ടെന്ന് ടോര്‍ച്ച് കരടിയുടെ മുഖത്തേയ്ക്ക് തെളിച്ച് ബഹളമുണ്ടാക്കുകയും ഓടി വീട്ടിലേക്ക് കയറുകയുമായിരുന്നു. ഇതോടെ കരടി റോഡില്‍ നിന്ന് പെരിയാര്‍ നദിയുടെ ഭാഗത്തേയ്ക്ക് ഓടി മറഞ്ഞു.
ഏതാനും നാളുകളായി മേഖലയില്‍ രാത്രികാലങ്ങളില്‍ കരടിയുടെ ശബ്ദം കേള്‍ക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. മേഖലയിലെ പുരയിടത്തിലെ മരത്തിന്റെ ചുവട്ടിലുണ്ടായിരുന്ന തേന്‍കൂട് കരടി ഭക്ഷിച്ചതായും സിബി പറയുന്നു.
What's Your Reaction?






