ഒപ്പം താമസിച്ചിരുന്ന യുവതിയുടെ നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു: വണ്ടിപ്പെരിയാര്‍ സ്വദേശി അറസ്റ്റില്‍

ഒപ്പം താമസിച്ചിരുന്ന യുവതിയുടെ നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു: വണ്ടിപ്പെരിയാര്‍ സ്വദേശി അറസ്റ്റില്‍

Mar 7, 2026 - 12:18
 0
ഒപ്പം താമസിച്ചിരുന്ന യുവതിയുടെ നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു: വണ്ടിപ്പെരിയാര്‍ സ്വദേശി അറസ്റ്റില്‍
This is the title of the web page

ഇടുക്കി: അഞ്ച് വര്‍ഷത്തിലേറെയായി ഒപ്പംതാമസിച്ചുവന്ന യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച യുവാവിനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് കുരിശുംമൊട്ട സ്വദേശി ശക്തികുമാറിനെയാണ് തമിഴ്‌നാട് തിരുപ്പൂരില്‍നിന്ന് പിടികൂടിയത്. ഓട്ടോറിക്ഷ ഡ്രൈവറായ ശക്തി കുമാര്‍ നിയമപരമായോ മതപരമായോ വിവാഹം കഴിക്കാതെ വണ്ടിപ്പെരിയാര്‍ സ്വദേശിനിക്കൊപ്പം താമസിച്ചുവരികയായിരുന്നു. ഇവര്‍ക്ക് 2 കുട്ടികളുണ്ട്. മൂന്നുവര്‍ഷത്തിലേറെയായി യുവതിയുടെ വീട്ടിലാണ് താമസം. കഴിഞ്ഞ ശിവരാത്രി ദിനത്തില്‍ ഇയാള്‍ യുവതിയുടെ വീട്ടുകാരുമായി വഴക്കിടുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന്, യുവതിക്കൊപ്പം തമിഴ്‌നാട് തിരുപ്പൂരുള്ള പിതാവിന്റെ വീട്ടിലേക്ക് പോയി. പിന്നീട് ശക്തികുമാറിന്റെ അമ്മയ്‌ക്കൊപ്പം യുവതിയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു. ഇതിനിടെ യുവതിയെ അകാരണമായി സംശയിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുപിന്നാലെ മുമ്പ് യുവതിയെ നിര്‍ബന്ധിച്ച് പകര്‍ത്തിയ ദൃശ്യം കഴിഞ്ഞ രണ്ടിന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ചെയ്തു.
യുവതിയുടെ കുടുംബം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാതെ വന്നതോടെ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ എസ്എച്ച്ഒ അമൃത് സിങ് നായകും സംഘവും ശക്തികുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കും

What's Your Reaction?

like

dislike

love

funny

angry

sad

wow