പാല്‍വില വര്‍ധിപ്പിക്കണം: തടിയമ്പാട് മടത്തുംകടവ് ആപ്‌കോസ് ഭാരവാഹികളും ക്ഷീരകര്‍ഷകരും അടുപ്പുകൂട്ടി പ്രതിഷേധിച്ചു
പാല്‍വില വര്‍ധിപ്പിക്കണം: തടിയമ്പാട് മടത്തുംകടവ് ആപ്‌കോസ് ഭാരവാഹികളും ക്ഷീരകര്‍ഷകരും അടുപ്പുകൂട്ടി പ്രതിഷേധിച്ചു
ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് തടിയമ്പാട് മടത്തുംകടവ് ക്ഷീരോല്‍പാദക സഹകരണ സംഘം ഭാരവാഹികളും ക്ഷീരകര്‍ഷകരും കരിദിനം ആചരിച്ചു. പാല്‍വില വര്‍ധിപ്പിക്കുക, സൊസൈറ്റികളില്‍ പാലിന്റെ അളവിനനുസരിച്ച് കാലിത്തീറ്റയ്ക്ക് സബ്‌സിഡി നല്‍കുക, ക്ഷീരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, ക്ഷീരസംഘങ്ങള്‍ വഴി വെറ്ററിനറി മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റോഡില്‍ അടുപ്പുകൂട്ടി പ്രതിഷേധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് പാല്‍ ഇറക്കുമതി ചെയ്യുന്നത് കേരളത്തിലെ ക്ഷീരമേഖലയെ തകര്‍ക്കുന്ന നടപടിയാണെന്നും കര്‍ഷകര്‍ ആരോപിച്ചു. നിലവില്‍ പാലിന് ഒരുലിറ്ററിന് 40 രൂപയാണ്. കുറഞ്ഞത് 50 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ നിലനില്‍ക്കാന്‍ കഴിയുവെന്നും ഭാരവാഹികള്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
What's Your Reaction?