കെഎസ്ടിഎ ജില്ലാ കൗണ്‍സില്‍ കട്ടപ്പനയില്‍ചേര്‍ന്നു
കെഎസ്ടിഎ ജില്ലാ കൗണ്‍സില്‍ കട്ടപ്പനയില്‍ചേര്‍ന്നു
ഇടുക്കി: കെഎസ്ടിഎ ജില്ലാ കൗണ്‍സിലും യാത്രയയപ്പ് സമ്മേളനവും കട്ടപ്പന ഗവ. ട്രൈബല്‍ എച്ച്എസ്എസില്‍ കര്‍ഷകസംഘം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ ആര്‍ ഷാജിമോന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ആര്‍ അനില്‍കുമാര്‍, ട്രഷറര്‍ എം തങ്കരാജ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി അനീഷ്‌ലാല്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം രമേശ്, സംസ്ഥാന കമ്മിറ്റിയംഗം അപര്‍ണ നാരായണന്‍, വൈസ് പ്രസിഡന്റുമാരായ പി ആര്‍ ബിന്ദു, കെ വി സതീഷ് എന്നിവര്‍ സംസാരിച്ചു. സര്‍വീസില്‍നിന്ന് വിരമിക്കുന്ന ആര്‍ മനോജ്, തോമസ് ജോസഫ്, കെ ജെ ത്രേസ്യാമ്മ, ഷാജി തോമസ്, എസ് ദുരൈരാജ്, ടി റെയ്‌ല, കെ സൈന എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. കെ വി അനീഷ്‌ലാല്‍ ഉപഹാരം സമ്മാനിച്ചു.
What's Your Reaction?