'എന്ത് പ്രഹസനമാണ് സജി': അടിമാലി കുറത്തിക്കുടിയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ഒറ്റദിവസം മാത്രം: ട്രയല്‍ റണ്ണാണെന്ന് വിശദീകരണം

'എന്ത് പ്രഹസനമാണ് സജി': അടിമാലി കുറത്തിക്കുടിയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ഒറ്റദിവസം മാത്രം: ട്രയല്‍ റണ്ണാണെന്ന് വിശദീകരണം

Mar 15, 2026 - 10:56
Mar 15, 2026 - 11:05
 0
'എന്ത് പ്രഹസനമാണ് സജി': അടിമാലി കുറത്തിക്കുടിയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ഒറ്റദിവസം മാത്രം: ട്രയല്‍ റണ്ണാണെന്ന് വിശദീകരണം
This is the title of the web page

ഇടുക്കി: അടിമാലി പഞ്ചായത്തിലെ കുറത്തിക്കുടി ആദിവാസി ഉന്നതിയിലേക്ക് ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച കെഎസ്ആര്‍ടിസി സര്‍വീസ് ഒറ്റദിവസം മാത്രം ഓടി 'പരിപാടി' അവസാനിപ്പിച്ചു. വെള്ളിയാഴ്ച ഉന്നതിയിലെത്തിയ ബസ് ശനിയാഴ്ച മാങ്കുളത്ത് സര്‍വീസ് അവസാനിപ്പിച്ചു. സംഭവം വിവാദമായതോടെ, വെള്ളിയാഴ്ച നടന്നത് ട്രയല്‍ റണ്‍ മാത്രമാണെന്ന് കെഎസ്ആര്‍ടിസി വിശദീകരണം നല്‍കി.
നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യത്തിനൊടുവിലാണ് ഉന്നതിയിലേക്ക് സര്‍വീസ് ആരംഭിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടിന് അടിമാലിയില്‍നിന്ന് പുറപ്പെട്ട് ഉന്നതിയിലെത്തി തിരികെ വരുന്നവിധത്തിലാണ് ട്രിപ്പ് ക്രമീകരിച്ചത്. ശനിയാഴ്ച ബസ് മാങ്കുളത്ത് സര്‍വീസ് അവസാനിപ്പിച്ചതിനുപിന്നാലെയാണ് മുമ്പ് നടന്നത് ട്രയല്‍ റണ്‍ മാത്രമാണെന്ന വാദവുമായി രംഗത്തെത്തിയത്. എന്നാല്‍ ബസ് സര്‍വീസ് നടത്താന്‍ വനംവകുപ്പ് തടസമുണ്ടാക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ട്രിപ്പ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ അഡ്വ. എ രാജ എംഎല്‍എയെ സമീപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow