ഇടുക്കി: ഇരട്ടയാര്‍ നാലുമുക്കില്‍ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ വന്‍നാശനഷ്ടം. 1800 കിലോ മലഞ്ചരക്ക് സാധനങ്ങള്‍ കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി 9.15 ചക്കാലയില്‍ ജോസഫ് മത്തായിയുടെ ഉടമസ്ഥതയിലുള്ള പഴയ വീടിനാണ് തീപിടിച്ചത്. വീട് പൂര്‍ണമായി കത്തിനശിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന 1000 കിലോയോളം കുരുമുളകും 300 കിലോയോളം ഏലക്ക, 500 കിലോയോളം റബര്‍ ഷീറ്റ്, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ കത്തിനശിച്ചതായാണ് വിവരം. 10 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രഥമിക നിഗമനം. വീട്ടുടമസ്ഥന്റെ പുരയിടത്തിലെ തൊഴിലാളികളായ ഇതര സംസ്ഥാനക്കാര്‍ റബര്‍ ഷീറ്റ് ഉണക്കുന്നതിനിടെ തീപിടിച്ചതാണെന്ന് കരുതുന്നു. തൊഴിലാളികളെ സുരക്ഷിതമായി മറ്റൊരിടത്തേയ്ക്ക് മാറ്റി. കട്ടപ്പന അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. പഞ്ചായത്തംഗം ആനന്ദ് സുനില്‍കുമാര്‍, കട്ടപ്പന ഫയര്‍ഫോഴ്സ് അസി. സ്റ്റേഷന്‍ ഓഫീസര്‍ പോള്‍ ഷാജി ആന്റണി, സദാനന്ദന്‍ എന്‍ ടി, പ്രദീപ് കുമാര്‍, അബിമോദ്, കബീര്‍ എം എച്ച്, ജോമോന്‍ ജോസഫ്, അനില്‍ ഗോപി, തങ്കമണി എസ്പിഓ മാത്യുസ് തോമസ്, ബിനേഷ് കെ പി തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.