ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം കലോത്സവം നടത്തി. അഴുത ബ്ലോക്ക് പഞ്ചായത്തംഗം പി എം നൗഷാദ് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ്പ്രസിഡന്റ് ആര്‍ രാമരാജ് അധ്യക്ഷനായി. സിനിമാതാരം രമേഷ് ഡൈമുക്ക് മുഖ്യാഥിതിയായി. മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് സെല്‍വി, പ്രിന്‍സിപ്പല്‍ എസ് ജര്‍മലിന്‍, സ്‌കൂള്‍ എച്ച്എം ഇന്‍ ചാര്‍ജ് ഡെയ്‌സി റാണി, പ്രോഗ്രാം കണ്‍വീനര്‍ ഗ്ലാന്‍സണ്‍, സ്റ്റാഫ് സെക്രട്ടറി തങ്കദുരൈ, മാധ്യമപ്രവര്‍ത്തകന്‍ ജിക്കോ വളപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.