ഇടുക്കി: മാട്ടുക്കട്ട വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതീക്ഷ ജ്വാല സംഘടിപ്പിച്ചു. അയ്യപ്പന്‍കോവില്‍ വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ജെയിംസ് ജോസഫ് ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാര്‍ ഡാം നിര്‍മിച്ചിട്ട് 129 വര്‍ഷം കഴിഞ്ഞിട്ടും പുതുക്കി പണിയുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളുടെയും നേതൃത്വത്തില്‍ പ്രതീക്ഷ ജ്വാല സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി മാട്ടുക്കട്ടയില്‍ വ്യാപാരികള്‍ 129 മെഴുകുതിരി കത്തിച്ചു. ഷാജു കരിമുണ്ടയില്‍, ട്രഷറര്‍ രാജു മാണി തുടങ്ങിവര്‍ പങ്കെടുത്തു.