ഇടുക്കി ജില്ലയിലെ തമിഴ് വംശജര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നു: പള്ളന്‍ സമുദായം മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ഇടുക്കി ജില്ലയിലെ തമിഴ് വംശജര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നു: പള്ളന്‍ സമുദായം മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Jul 18, 2026 - 15:02
 0
ഇടുക്കി ജില്ലയിലെ തമിഴ് വംശജര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നു: പള്ളന്‍ സമുദായം മുഖ്യമന്ത്രിക്ക് പരാതി നല്‍കി
This is the title of the web page

ഇടുക്കി: ജില്ലയിലെ തോട്ടം മേഖലകളില്‍ 5 പതിറ്റാണ്ടിലേറെയായി താമസിക്കുന്ന തമിഴ് വംശജര്‍ക്ക് വില്ലേജ് ഓഫീസില്‍നിന്ന് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതില്‍ പ്രതിഷേധം. 50 വര്‍ഷത്തിലേറെയായി ഇവിടെ താമസിക്കുന്നതായുള്ള രേഖ സമര്‍പ്പിക്കണമെന്നാണ് റവന്യു അധികൃതര്‍ പറയുന്നത്. ഇതിനെതിരെ പള്ളന്‍ സമുദായം രംഗത്തെത്തി. 1970 കാലഘട്ടത്തില്‍ ജില്ലയിലേക്ക് തോട്ടം തൊഴിലാളികളായി എത്തിയവരാണ് തമിഴ് വംശജരില്‍ ഏറെയും. ഇവരുടെ മക്കള്‍ക്കോ കൊച്ചുമകള്‍ക്കോ വിദ്യാഭ്യാസ ആവശ്യത്തിനും മറ്റുമായുള്ള ജാതി സര്‍ട്ടിഫിക്കറ്റാണ് നിഷേധിക്കുന്നത്. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പോലുമില്ലാത്ത ഒട്ടേറെ പേര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്നുണ്ട്.
സംഭവത്തില്‍ കേരളം പള്ളന്‍ സമുദായം സംസ്ഥാന പ്രസിഡന്റ് എസ് കാളീശ്വരന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, വകുപ്പുമന്ത്രി, ജില്ലയിലെ 5 എംഎല്‍എമാര്‍, കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. ജില്ലയില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അടിയന്തര നടപടിവേണമെന്നാണ് ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow