ഇടുക്കി: ഇടുക്കി രൂപതയുടെ ഏഴാമത് പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം വാഴത്തോപ്പ് സെന്റ് ജോര്‍ജ് പാരിഷ്ഹാളില്‍ നടന്നു. രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. വിശ്വാസപരവും സാമൂഹികവുമായ വിഷയങ്ങളെക്കുറിച്ച് നടന്ന ചര്‍ച്ചക്ക് വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ നേതൃത്വം നല്‍കി. പൗരസ്ത്യ വിദ്യാപീഠം പ്രൊഫ. ഡോ. ജോര്‍ജ് തെക്കേക്കര ക്ലാസ് നയിച്ചു. രൂപതാ ചാന്‍സിലര്‍ റവ. ഡോ. മാര്‍ട്ടിന്‍ പൊന്‍പനാല്‍, വികാരി ജനറല്‍മാരായ മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാരായ സി. ടെസ്ലിന്‍, സി. റോസിന്‍, സി. ലിറ്റി ഉപ്പുമാക്കല്‍, സി. ആനി പോള്‍, ഡോ. അനില്‍ പ്രദീപ്, ആന്‍സി തോമസ്, ജെറിന്‍ ജെ. പട്ടാംകുളം, മരീറ്റ തോമസ് എന്നിവര്‍ സംസാരിച്ചു.