അഡ്വ. കെ കെ മനോജിനെ മർദിച്ച സംഭവത്തിൽ കോൺഗ്രസ് സായാഹ്ന ധര്‍ണ സെപ്റ്റംബർ 2 ന്
അഡ്വ. കെ കെ മനോജിനെ മർദിച്ച സംഭവത്തിൽ കോൺഗ്രസ് സായാഹ്ന ധര്‍ണ സെപ്റ്റംബർ 2 ന്

ഇടുക്കി: മുന്‍ എസ് സി എസ് ടി കമ്മീഷന്‍ അംഗം അഡ്വ. കെ കെ മനോജിനെ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്ത വാത്തിക്കൂടി പഞ്ചായത്ത് സെക്രട്ടറിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. സെപ്റ്റംബര്‍ 2 ന് കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോപ്രാംകുടിയില്‍ സായാഹ്ന ധര്‍ണയും സെപ്റ്റംബര്‍ 5 ന് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്ത ലിസ്റ്റില്‍ അംഗമായ കരിഞ്ചയില്‍ കുട്ടിയമ്മക്കും മകനും അഡ്വ. കെ കെ മനോജിനുമാണ് സെക്രട്ടറിയുടെ മര്‍ദനമേറ്റത്. ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാന്‍ പൊലീസ് തയ്യാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ തോമസ് മൈക്കിള്‍, അഡ്വ. കെ ബി സെല്‍വം, ജെയ്‌സണ്‍ കെ ആന്റണി, വിജയകുമാര്‍ മറ്റക്കര, സുബി കൂന്തളായില്‍ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?






