കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ 30-ാമത് സംസ്ഥാനസമ്മേളനം 10 മുതൽ
കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ 30-ാമത് സംസ്ഥാനസമ്മേളനം 10 മുതൽ

2023-10-11 20:19:07കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ 30-ാമത് സംസ്ഥാന സമ്മേളനം 10 മുതൽ 13 വരെ കുമളിയിൽ നടക്കും. വിളംബര റാലി, ട്രേഡ് യൂണിയൻ സമ്മേളനം, പ്രതിനിധി സമ്മേളനം, സഹകരണ സമ്മേളനം, യാത്രയയപ്പ് സമ്മേളനം എന്നിവ ഉണ്ടായിരിക്കുമെന്ന് ജനറൽ കൺവീനർ റ്റി.സി.രാജശേഖരൻ അറിയിച്ചു.10 ന് രാവിലെ 8.30 ന് വിവിധ സംഘങ്ങളുടെ വില്പന സ്റ്റാളുകളുടെ ഉദ്ഘാടനം നടക്കും. വൈകിട്ട് നാലിന് കുമളി ചെളിമടയിൽ നിന്ന് കുമളിയിലേയ്ക്ക് നടക്കുന്ന വിളംബര റാലിയെ തുടർന്ന് 5 മണിക്ക് ചേരുന്ന ട്രേഡ് യൂണിയൻ സമ്മേളനം സിഐറ്റിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം ഉദ്ഘാടനം ചെയ്യും.
കെ.സി.ഇ.യു. സംസ്ഥാന പ്രസിഡൻറ് പി.എം വഹീദയുടെ അദ്ധ്യക്ഷതയിൽ കുമളിയിൽ ചേരുന്ന പ്രതിനിധി സമ്മേളനത്തിന് സ്വാഗത സംഘം ചെയർമാൻ ആർ. തിലകൻ സ്വാഗതം ആശംസിക്കും. സമ്മേളനം എളമരം കരിം ഉദ്ഘാടനം ചെയ്യും.സഹകരണ സമ്മേളനം 12ന് 8 മണിക്ക് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളനം ഉടുമ്പൻചോല എം എൽ എ എം.എം.മണി ഉദ്ഘാടനം ചെയ്യും..ഗസൽ ഗായകൻ അലോഷിയുടെ ഗസൽ സന്ധ്യ ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും വൈകിട്ട് കലാപരിപാടികൾ ഉണ്ടായിരിക്കും.
സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് സ്വാഗത സംഘം നടത്തിയിട്ടുള്ളത്.നാലു ദിവസങ്ങളിലായി നടക്കുന്ന സമ്മേളന നടപടികളിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ ആർ തിലകൻ , ജനറൽ കൺവീനർ റ്റി.സി.രാജശേഖരൻ എന്നിവർ അറിയിച്ചു.
What's Your Reaction?






