നെസ്റ്റ് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ പായസക്കൂട്ടിന്റെ ലോഞ്ചിങ് പുളിയന്‍മലയില്‍
നെസ്റ്റ് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ പായസക്കൂട്ടിന്റെ ലോഞ്ചിങ് പുളിയന്‍മലയില്‍

ഇടുക്കി: നെസ്റ്റ് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ പായസക്കൂട്ടിന്റെയും കടല മിഠായിയുടെയും ലോഞ്ചിങ് കട്ടപ്പന പുളിയന്‍മലയില്‍ നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ചെയര്‍മാന്‍ സിബി കൊല്ലംകുടി ഉദ്ഘാടനം ചെയ്തു. അട പ്രഥമന്‍, സേമിയ പായസം, റൈസ് പാലട, കപ്പ പായസം, കൂവ പായസം, കടല മിഠായി എന്നിവയാണ് നെസ്റ്റ് ഗ്രൂപ്പ് പുതുതായി വിപണിയിലിറക്കുന്ന ഉത്പന്നങ്ങള്‍. മര്‍ച്ചന്റ് അസോസിയേഷന്‍ പുളിയന്‍മല യൂണിറ്റ് പ്രസിഡന്റ് മാത്യു തോമസ് ആദ്യവില്‍പന സ്വീകരിച്ചു. ഗ്രീന്‍ ഹൗസ് ജനറല്‍ മാനേജര്‍ വര്‍ക്കി വര്‍ഗീസ് അധ്യക്ഷനായി. ഹൈറേഞ്ച് ഫെര്‍ട്ടിലൈസേഷന്‍ എം ഡി ജിജു ജോസഫ്, മലബാര്‍ ഫുഡ്‌സ് ജി എം ജയകുമാര്‍, അഗ്രി കെയര്‍ അഗ്രോ മാര്‍ട്ട് എം ഡി സിബി എബ്രഹാം, എച്ച്‌സിഎന്‍ ചാനല്‍ എം ഡി ജോര്‍ജി മാത്യൂ, ഗോള്‍ഡന്‍ വാലി മാനേജര്‍ ആനന്ദ്, സോണി എം.സി. എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






