സഹകരണ ജനാധിപത്യ മുന്നണി പീരുമേട് അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി
സഹകരണ ജനാധിപത്യ മുന്നണി പീരുമേട് അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി

ഇടുക്കി: സഹകരണ മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സഹകരണ ജനാധിപത്യ മുന്നണി പീരുമേട് താലൂക്ക് കമ്മിറ്റി അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വയര്‍ വല്‍ക്കരണം നടത്താത്ത കേരളാ ബാങ്ക് പിരിച്ചുവിടണമെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലെ ജനാധിപത്യത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക, ജപ്തി നടപടികള്‍ക്ക് എതിരായ മുഖ്യമന്ത്രിയുടെ പ്രസ്ഥാവന പിന്‍വലിക്കുക, മിസ്‌ലേനിയസ് സംഘങ്ങളോടുള്ള സര്‍ക്കാരിന്റെയും കേരളാ ബാങ്കിന്റെയും അവഗണന അവസാനിപ്പിക്കുക, സഹകരണ മേഖലയില്‍ വര്‍ധിപ്പിച്ച ഫീസ് നിരക്കുകള്‍ കുറയ്ക്കുക, സംഘം ഫണ്ട് തട്ടിയെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. സഹകരണ ജനാധിപത്യ വേദി പീരുമേട് താലൂക്ക് ചെയര്‍മാന്‍ എം ഉദയസൂര്യന്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സിറിയക് തോമസ്, ഷാജിപൈനാടത്ത്, ആര്‍ ഗണേശന്‍, കെപിസിസി അംഗം ഷാഹുല്‍ ഹമീദ്, കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റോബിന്‍ കാരയ്ക്കാട്ടില്‍ ഏലപ്പാറ ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് കൂറുംപുറം, വാളാര്‍ഡി പീരുമേട് മണ്ഡലം പ്രസിഡന്റുമാരായ ബാബു ആന്റപ്പന്‍, കെ രാജന്‍, നേതാക്കളായ ജയചന്ദ്രന്‍ കീഴ്‌വാറ്റ്, റോയി ജോസഫ്, ബിജു ദാനിയേല്‍, മഹിളാ കോണ്‍ഗ്രസ് ഭാരവാഹികള്‍, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






